മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് മഞ്ഞപ്പാറ (പ്രസി.), സുനിൽ ബാബു (സെക്ര.), സക്കീർ ഹുസൈൻ (വൈസ് പ്രസി.), സലീം തയ്യിൽ (ജോ. സെക്ര.), അബ്ദുൽ ബാരി (ട്രഷ.), ഷിനു സാഹിബ് (അസി. ട്രഷ.), നവാസ് കുണ്ടറ (ചീഫ് കോഓഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. അൻഷാദ് അഞ്ചൽ, ഷിബു ബഷീർ, ഷഫീഖ് സൈഫുദ്ദീൻ, അൻസാരി കൊല്ലം, അനസ് അബ്ദുൽ വാഹിദ്, നഹാസ് പള്ളിക്കൽ, അൻസാർ തേവലക്കര, ഷമീർ ഖാൻ, മനോജ് ജമാൽ, അൻവർ ശൂരനാട്, അനസ് കായംകുളം, ധൻജീബ് സലാം, ഷംനാദ് ശാഹുൽ ഹമീദ്, കോയിവിള മുഹമ്മദ് കുഞ്ഞ്, റജബുദ്ദീൻ, റിയാസ് വിഴിഞ്ഞം, ഷിജു ഏഴംകുളം, ഷബീർ അലി, അനസ് കരുനാഗപ്പള്ളി എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. സിയാദ് ഏഴംകുളം, സഈദ് റമദാൻ നദ്വി, നിസാർ സഖാഫി, നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, സിബിൻ സലിം, അബ്ദുൽ വഹാബ്, റഹീം ഇടകുളങ്ങര എന്നിവരെ ഉപദേശക സമതി അംഗങ്ങളായി തെരഞ്ഞെടുത്തു.
ഉമ്മുൽ ഹസ്സം ബാങ്കോക്ക് റസ്റ്റാറൻറിൽ നടന്ന പൊതുയോഗത്തിൽ നടന്ന പൊതുയോഗത്തിൽ നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി അൽഖാസിമി ഉദ്ഘാടനം ചെയ്തു. ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ വാർഷിക റിപ്പോർട്ടും ട്രഷറർ അനസ് കരുനാഗപ്പള്ളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നിസാർ കൊല്ലം സംഘടന ക്ലാസിനും റിട്ടേണിങ് ഓഫിസർ സഈദ് റമദാൻ നദ്വി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനും നേതൃത്വം നൽകി. മുൻ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.