അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ല്‍നി​ന്നു​ള്ള ഫോ​ണ്‍വി​ളി ക​രു​തി​യി​രി​ക്ക​ണ​ം

മ​നാ​മ: അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ല്‍നി​ന്നു​മു​ള്ള ഫോ​ണ്‍വി​ളി​ക​ള്‍ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് സൈ​ബ​ര്‍ ക്രി​മി​ന​ല്‍ ഡി​പ്പാ​ർ​ട്​​മെൻറ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി ആ​ളു​ക​ള്‍ ഇ​ത്ത​രം ത​ട്ടി​പ്പി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ് ശ​ക്ത​മാ​ക്കി​യ​ത്. അ​ജ്ഞാ​ത ന​മ്പ​റു​ക​ളി​ല്‍നി​ന്നും വി​ളി​ച്ച് വ്യ​ക്തി​വി​വ​ര​ങ്ങ​ളും ബാ​ങ്ക് വി​വ​ര​ങ്ങ​ളും കൈ​ക്ക​ലാ​ക്കി അ​തു​വ​ഴി പ​ണം ഊ​റ്റി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​ണ്.

ബാ​ങ്ക്, ടെ​ലി​കോം ക​മ്പ​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു വി​വ​ര​ണ​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന രൂ​പ​ത്തി​ലാ​ണ് ത​ട്ടി​പ്പു​ക​ള്‍ ഏ​റെ​യും. കൂ​ടാ​തെ വ​ന്‍ സം​ഖ്യ സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന രീ​തി​യി​ലും ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ട്. വി​വി​ധ ഭാ​ഷ​ക​ളി​ല്‍ എ​ല്ലാ​വ​രു​ടെ​യും മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു​ണ്ട്. എ​വി​ടെ​നി​ന്ന് വി​ളി​ച്ചാ​ലും ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​രു​തെ​ന്നാ​ണ് നി​ര്‍ദേ​ശം. ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത ജ​ന​ങ്ങ​ള്‍ പു​ല​ര്‍ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.