മനാമ: 10 രാജ്യങ്ങളിലായി 312 ഔട്ട്ലറ്റുകളുടെ വിപുലമായ റീട്ടെയില്‍ ശൃംഖലയുള്ള ആഗോളതലത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്, ഉത്സവസീസണിനു മുന്നോടിയായി ‘ഗോള്‍ഡന്‍ ഗിഫ്റ്റ്’ ഓഫറുകള്‍ അവതരിപ്പിച്ചു. ഈ ഓഫറിലൂടെ, സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായും സ്വർണനാണയങ്ങള്‍ ലഭിക്കും. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട നിരവധി ഉപ ബ്രാന്‍ഡുകളിലായി സ്വര്‍ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ മനോഹരങ്ങളായ ആഭരണ ശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. മിഡിലീസ്റ്റ്, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലറ്റുകളിലും മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 23 വരെ ഓഫര്‍ ലഭ്യമാണ്.
500 ബഹ്റൈന്‍ ദീനാര്‍/500 ഒമാന്‍ റിയാല്‍/420 കുവൈത്ത് ദീനാറിനോ വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നേടാനാവും. 300 ബഹ്റൈന്‍ ദീനാര്‍/300 ഒമാന്‍ റിയാല്‍/250 കുവൈത്ത് ദീനാറിനോ വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ അര ഗ്രാം സ്വർണനാണയവും സൗജന്യമായി നേടാം.
ഉത്സവസീസണിനു മുന്നോടിയായി പുറത്തിറക്കുന്ന പ്രത്യേക ആഭരണശേഖരത്തിൽ ആകര്‍ഷകമായ ഡിസൈനുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 22K സ്വര്‍ണം, വജ്രങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍, മൈന്‍, ഇറ, പ്രെഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങിയ ഉപബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണികളില്‍ പ്രത്യേക ഡിസൈനുകളും ലഭ്യമാക്കിയിട്ടുണ്ട്.
സമകാലിക ഫാഷനില്‍ രൂപകൽപന ചെയ്ത മനോഹരമായ ഡിസൈനുകളും 18K സ്വർണ വിഭാഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഓഫറുകളുടെ ഭാഗമായി പണിക്കൂലിയില്ലാതെ എട്ടു ഗ്രാം സ്വർണനാണയങ്ങളും വാഗ്ദാനം ചെയ്യുന്നു.മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിങ് അനുഭവം പ്രദാനം ചെയ്ത് 30 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ അവതരിപ്പിച്ച ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫര്‍ ബ്രാന്‍ഡിന്റെ പ്രതിബദ്ധതക്കുള്ള മറ്റൊരു തെളിവാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്, ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 23 വരെ 10 ശതമാനം തുക മുന്‍കൂറായി നല്കി സ്വർണവിലയിലെ വ്യതിയാനത്തില്‍ നിന്ന് സ്വയം പരിരക്ഷ നേടാനാവും.ഈ കാലയളവില്‍ സ്വര്‍ണവില ഉയരുകയാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്ത നിരക്കില്‍തന്നെ സ്വർണം വാങ്ങാം. നിരക്ക് കുറയുകയാണെങ്കില്‍, കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വർണം വാങ്ങാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് 50 ശതമാനം അല്ലെങ്കില്‍ 100 ശതമാനം അഡ്വാന്‍സ് നല്കി സ്വർണവില േബ്ലാക്ക് ചെയ്യാന്‍ കഴിയും. ഈ സൗകര്യത്തിലൂടെ യഥാക്രമം മൂന്നു മാസവും ആറു മാസവും ഉപഭോക്താക്കള്‍ക്ക് സ്വർണനിരക്ക് േബ്ലാക്ക് ചെയ്യാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.