മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കാൻ മലർവാടി ഐമാക് കൊച്ചിൻ കലാഭവനുമായി ചേർന്ന് സംഘടിപ്പിച്ച മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ബഹ്റൈൻ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച മത്സരം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. പുറംലോകം കാണാതെ വീടുകൾക്കുള്ളിൽ തങ്ങളുടെ കുഞ്ഞുജീവിതം തളച്ചിടേണ്ടിണ്ടിവന്ന ഈ കോവിഡ് കാലഘട്ടത്തിൽ പുതുതലമറയുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കികൊടുക്കുക എന്നുള്ളത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് നന്മയുടെ പാതയിൽ ചേർത്തുനിർത്തുന്നതിനാണ് മലർവാടി ശ്രമിക്കുന്നതെന്ന് അധ്യക്ഷതവഹിച്ച ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ ചൂണ്ടിക്കാട്ടി.
സൗദി ജുബൈൽ മലർവാടി കോഒാഡിനേറ്റർ റയ്യാൻ മൂസ മുഖ്യാതിഥിയായിരുന്നു. ഹന, സന, ഹിബ, മിന്നത് എന്നിവർ സ്വാഗതഗാനം ആലപിച്ചു. ഫ്രണ്ട്സ് ജന. സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും മലർവാടി കോഒാഡിനേറ്റർ നൗമൽ റഹ്മാൻ നന്ദിയും പറഞ്ഞു. സഈദ് റമദാൻ നദ്വി, സമീർ ഹസൻ, അബ്ബാസ് മലയിൽ, ജലീൽ മുട്ടിക്കൽ, ജമീല ഇബ്രാഹിം, യൂനുസ് സലീം, അസ്ലം വേളം, മുഹമ്മദ് ഷാജി, എം. ബദ്റുദ്ദീൻ, അബ്ദുൽ ജലീൽ, സക്കീന അബ്ബാസ്, സമീറ നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു. ആഷിർ അഷ്റഫ്, ഷദ ഷാജി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. വി. അബ്ദുൽ ജലീൽ, ശാക്കിർ (കിഡ്സ്) യൂനുസ് രാജ്, വി.എം. മുർഷാദ് (സബ് ജൂനിയർ) അലി അഷ്റഫ്, ഹാസിൻ (ജൂനിയർ) എന്നിവർ ഇൻവിജിലേറ്റർമാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.