മനാമ: ആഗോള തലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തിയ മലർവാടി 'ഗ്ലോബൽ ലിറ്റിൽ സ്കോളർ' വിജ്ഞാനോത്സവത്തിെൻറ മെഗാ ഫിനാലെയിൽ ബഹ്റൈനിൽനിന്നും മാറ്റുരച്ച പ്രതിഭകളെ ആദരിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഹയാ മർയം ഒന്നാം സമ്മാനമായ ലാപ്ടോപ് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജനിൽനിന്നും സ്വീകരിച്ചു. യോകോഗാവ മിഡിൽ ഈസ്റ്റ് കമ്പനിയിൽ പ്ലാനിങ് മാനേജരായ അബ്ദുൽ ആദിലിെൻറയും ഡോ. റെഹ്നയുടെയും മകളാണ് എഷ്യൻ സ്കൂൾ വിദ്യാർഥിനിയായ ഹയാ മർയം.
സിഞ്ചിലെ ഫ്രൻഡ്സ് അസോസിയേഷൻ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ മലർവാടി രക്ഷാധികാരി ജമാൽ നദ്വി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ലിറ്റിൽ സ്േകാളർ വിജ്ഞാനോത്സവത്തിെൻറ ഗ്രാൻഡ് ഫിനാലെയുടെ രണ്ടാം റൗണ്ടിൽ വിവിധ വിഭാഗങ്ങളിൽ മാറ്റുരച്ച കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. മലർവാടി കൺവീനർ നൗമൽ സ്വാഗതവും
ഫ്രൻഡ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് സഈദ് റമദാൻ നദ്വി നന്ദിയും പറഞ്ഞു. ഫ്രൻഡ്സ് അസോസിയേഷൻ ആക്ടിങ് ജന. സെകട്ടറി അബ്ബാസ് മലയിൽ, യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ. അനീസ്, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ടീൻ ഇന്ത്യ കോഒാഡിനേറ്റർ മുഹമ്മദ് ഷാജി, വനിത വിഭാഗം ജന. സെക്രട്ടറി നദീറ ഷാജി, എക്സിക്യൂട്ടിവ് അംഗങ്ങളായ സജീബ്, നൗഷാദ് കണ്ണൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.