മനാമ: ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി വനിത വിങ്ങിെൻറ നേതൃത്വത്തിൽ നാലു മാസമായി നടന്നുവരുന്ന 'ലളിതം മലയാളം' ഓൺലൈൻ ക്ലാസ് സമാപിച്ചു. കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മലയാളം ഓൺലൈൻ പഠനക്ലാസിന് നേതൃത്വം നൽകിയ ജില്ല കമ്മിറ്റിയെയും വനിത വിങ്ങിനെയും അദ്ദേഹം അഭിനന്ദിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യാതിഥി ആയിരുന്നു. മലയാളത്തെ നെഞ്ചേറ്റിയ ഇത്തരം ക്ലാസുകൾ മലയാളത്തോടുള്ള സ്നേഹവായ്പും മലയാളം പഠിക്കാനുള്ള പ്രവാസികളുടെ ആഗ്രഹവുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാട്ടുപാടിയും കവിത ചൊല്ലിയും സദസ്സിനെ മലയാളത്തനിമയിലേക്ക് അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. വനിത വിങ് ജില്ല പ്രസിഡൻറ് ഷാനിഫ ലത്തീഫ് അധ്യക്ഷതവഹിച്ചു. സായി ശ്വേത ടീച്ചർ ആണ് നാലു മാസം മുമ്പ് ക്ലാസിെൻറ ഉദ്ഘാടനം നിർവഹിച്ചത്. 150ൽ പരം വിദ്യാർഥികൾ ഇതുവരെ ക്ലാസിൽ പെങ്കടുത്തു.
സീനത് ഇസ്ഹാഖ്, സൗദ റസാഖ്, ഷഫീന മുനീർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഒരാഴ്ച മുമ്പ് നടന്ന പരീക്ഷയിൽ വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.വി. മൻസൂറാണ് 'ലളിതം മലയാളം'നിയന്ത്രിച്ചത്. കവിത പാരായണം, ചിത്രരചന എന്നിവ പരിപാടിക്ക് പകിട്ടേകി. കെ.എം.സി.സി ആക്ടിങ് സെക്രട്ടറി ഒ.കെ. കാസിം, വനിത വിങ് സംസ്ഥാന ജനറൽ സെക്രട്ടറി അഷീറ ഇബ്രാഹിം, കെ.എം.സി.സി ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, സെക്രട്ടറി ജെ.പി.കെ. തിക്കോടി എന്നിവർ സംസാരിച്ചു.
വനിത വിങ് ജില്ല ഓർഗനൈസിങ് സെക്രട്ടറി നസീമാ സുഹൈൽ, ജില്ല വൈസ് പ്രസിഡൻറുമാരായ അസീസ് പേരാമ്പ്ര, അഷ്റഫ് അഴിയൂർ, ജില്ല സെക്രട്ടറിമാരായ ഇസ്ഹാഖ് വില്യാപ്പള്ളി, കാസിം നൊച്ചാട്, അഷ്കർ വടകര എന്നിവർ നേതൃത്വം നൽകി. ഇഹ്സാൻ അബ്ദുൽ ലത്തീഫ്, ബിദാത് അബ്ദുൽ ലത്തീഫ് എന്നിവർ പ്രാർഥന നടത്തി. വനിത വിങ് ജില്ല ജനറൽ സെക്രട്ടറി ജസീന ജലീൽ സ്വാഗതവും സുബൈദ നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.