മനാമ: അയർലൻഡും കേരളവുമായുള്ള ബന്ധം കുടുതൽ മെച്ചപ്പെടുത്താൻ ശ്രമം നടത്തുമെന്ന് സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ അംഗവും മലയാളിയുമായ ബേബി പേരേപ്പാടൻ പറഞ്ഞു. മലയാളി നഴ്സുമാർക്ക് അയർലൻഡിൽ അവസരങ്ങളുണ്ട്. ഇപ്പോൾ റിക്രൂട്ട്മെൻറ് അൽപം കുറച്ചിരിക്കുകയാണെങ്കിലും ഭാവിയിൽ സാധ്യതകൾ ഉണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അയർലൻഡിൽ 40,000ത്തോളം മലയാളികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കൗൺസിലറായ ബ്രയാൻ ലോലർക്കൊപ്പം ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. അടുത്ത ദിവസംതന്നെ ഇരുവരും കേരളത്തിലെത്തും. പ്രമുഖ നേതാക്കളുമായി ചർച്ച നടത്തും. അയർലൻഡിലെ ഭരണകക്ഷിയായ ഫിനഗേൾ അംഗമാണ് അങ്കമാലി സ്വദേശിയായ ബേബി പേരേപ്പാടൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.