വേദനസംഹാരി കൈവശം വെച്ചതിന്​ പിടിയിലായ മലയാളി രണ്ടുമാസത്തിന്​ ശേഷം ജയിൽമോചിതനായി

ഹാഇൽ: സൗദിയിൽ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വെച്ചതിന് പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന്​ ശേഷം മോചിതനായി. ത​െൻറ കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്​ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയിൽ തെളിയുകയും അത്​ പബ്ലിക് പ്രോസിക്യൂട്ടർക്ക് ബോധ്യപ്പെടുകയും ചെയ്‌തതോടെയാണ് പാലക്കാട് സ്വദേശി പ്രഭാകരൻ ഇസാക്ക്​​ മോചിതനായത്.

തബൂക്കിൽ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് ലഗേജ് പരിശോധനയിൽ മരുന്നുകൾ കണ്ടെത്തിയത്.

നാർകോട്ടിക് വിഭാഗത്തി​െൻറ സ്പെഷൽ സ്ക്വാഡ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബസിൽ നടത്തിയ പരിശോധനയിൽ കൈവശം നാട്ടിൽനിന്ന് കൊണ്ടുവന്ന മരുന്ന് കണ്ടെത്തുകയായിരുന്നു. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണിതെന്ന് അന്വേഷണസംഘം മുമ്പാകെ പറ​െഞ്ഞങ്കിലും അത്​ തെളിയിക്കുന്നതിനാവശ്യമായ മതിയായ രേഖകൾ കൈവശം ഇല്ലാതിരുന്നതിനാൽ അറസ്​റ്റ്​ ചെയ്യപ്പെടുകയായിരുന്നു.

Tags:    
News Summary - Malayali Arrested for Painkiller Possession Released After Two Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.