മലയാളി മോംസ് ക്രിസ്മസ്, പുതുവർഷ ആഘോഷത്തിൽനിന്ന്
മനാമ: മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റും ബഹ്റൈനും സെവൻസ് സ്റ്റാർ എഫ്.സിയും ചേർന്ന് ക്രിസ്മസ്, പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാചകമത്സരത്തിൽ നിരവധിപേർ പങ്കെടുത്തു. വിധികർത്താക്കളായ ഷെഫ് യു.കെ. ബാലനും സിജി ബിനുവും വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം അഫ്സാരി നവാസ് കരസ്ഥമാക്കി. രണ്ടാം സമ്മാനം സുലേഖ ഷൗക്കത്ത് അലി, മൂന്നാം സമ്മാനം ആദിയ നബീൽ എന്നിവർ കരസ്ഥമാക്കി. അൽ കുവൈറ്റി സെയിൽസ് മാനേജർ സഫലൂ, ഭാരവാഹികൾ ആയ ഷെഫീല യാസിർ, ഷെറിൻ ഷോക്കത് എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറി.
മലയാളി മോംസ് അംഗങ്ങളും കുടുംബങ്ങളും പരസ്പരം സമ്മാനങ്ങൾ കൈമാറിയും കേക്ക് മുറിച്ചും ക്രിസ്മസ് ആഘോഷിച്ചു. ശിഫ സുഹൈൽ, ഷബ്ന അനബ് എന്നിവർ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. സ്മിത ജേക്കബ്, സനൂജ ഫൈസൽ, സലിയ ബഷീർ, നാജിയ ഇസ്മായിൽ, ലിജി ശ്യം, ഹേമ വിശ്വനാഥ്, സന്ധ്യ, ഷംന വികാസ്, നജ്മ ജലീൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.