മനാമ: ബഹ്റൈനിലെ സ്ത്രീകൾക്കായുള്ള മലയാളി കൂട്ടായ്മ മലയാളി മംസ് ബഹ്റൈൻ ചാപ്റ്റർ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു സ്തനാർബുദ ബോധവൽക്കരണപരിപാടി നടത്തി. ഡോ.മീന എൻ നവനി, ഡോ.സിൽവി ജോൺ,എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു. ഡോ.നരേഷ്, ഡോ. ബാത്തൂൽ ഖാദി എന്നിവർ അമ്മമാർക്ക് വേണ്ടി പ്രത്യക ക്വിസ് മത്സരം നടത്തി. എല്ലാ വർഷവും ഒക്ടോബറിൽ സ്ത്രീകൾക് ആയി ബ്രെസ്റ് ക്യാൻസർ ബോധവൽക്കരണപരിപാടി നടത്താറുണ്ടെന്ന് ഷബ്ന അനബ് അറിയിച്ചു. ചടങ്ങിൽ ലിജി ശ്യാം സ്വാഗതം പറഞ്ഞു. ഷറീൻ ഷൌക്കത്തലി നന്ദി അറിയിച്ചു. ശിഫ സുഹൈൽ ഷൈമ പ്രജീഷ്, സ്മിത ജേക്കബ് ,ഷഫീല തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു.അൽ റബീഹ് മെഡിക്കൽ സെന്റർ ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.