മനാമ: ഗൾഫ്മാധ്യമം ബഹ്റൈനിൽ സംഘടിപ്പിച്ച ‘ഹാർമോണിയസ് കേരള’മെഗാഷോയിൽ വിശിഷ്ടാതിഥിയായി പെങ്കടുത്ത് സംസാരിക ്കവെ മമ്മൂട്ടി അപ്രതിക്ഷിതമായി പാടിയത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മമ്മൂട്ടി സദസിനെ അഭിസംബോധന ചെയ്തശേഷമുള്ള സെഷനിൽ ഗായകൻ പി.ജയചന്ദ്രനുമായുള്ള സർഗാത്മക വർത്തമാനവും ഉൾപ്പെട്ടിരുന്നു.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകരിലൊരാൾ പി.ജയചന്ദ്രനാണെന്ന് പറഞ്ഞ അദ്ദേഹം തെൻറ ബന്ധുവിെൻറ വീടിന് അടുത്തുള്ള പത്മ തിയറ്ററിൽ പതിറ്റാണ്ടുകൾക്കുമുമ്പ് കളിത്തോഴൻ എന്ന സിനിമ കാണാൻ പോയ അനുഭവം പറഞ്ഞു. അതിലാണ് ജയചന്ദ്രൻ ആദ്യം പാടുന്നത്. മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം പ്രശസ്തമാണ്.
ആ സിനിമയിൽ കാര്യമായി അറിയപ്പെടാത്ത മറ്റൊരു പാട്ടായ ‘താരുണ്യം തന്നുടെ താമരപൊയ്കയിൽ’ എന്ന ഗാനത്തെക്കുറിച്ച് പറഞ്ഞശേഷമായിരുന്നു ആ വരികൾ മമ്മൂട്ടി പാടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.