മനാമ ഡയലോഗ്​: മേഖലയിലെ സമാധാനം പ്രധാന ചർച്ചയായി

മനാമ: 14 ാമത് മനാമ ഡയലോഗിന് കഴിഞ്ഞ ദിവസം തുടക്കമായി. വിവിധ രാഷ്​ട്രങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തു. മേഖലയിലെ സമാധാനം മുഖ്യ അജണ്ടയാക്കിയുള്ളതായിരുന്നു ഇത്തവണത്തെ ഡയലോഗ്. വിദേശ രാജ്യങ്ങളുടെ ഇടപെടലുകളാണ് മേഖലയുടെ സമാധാനത്തിനുള്ള പ്രധാന വെല്ലുവിളിയെന്നാണ് കഴിഞ്ഞ ദിവസം സമാപിച്ച ചര്‍ച്ചയിലെ വിലയിരുത്തല്‍.
മനുഷ്യക്കടത്ത്, അഭയാര്‍ഥി പ്രശ്നം, പരിസ്ഥിതിപരമായ വെല്ലുവിളികള്‍, മനുഷ്യവിഭവ ശേഷിയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയാണ് മുഖ്യ പ്രശ്നങ്ങളെന്ന് കെനിയന്‍ പ്രതിരോധകാര്യ മന്ത്രി വിലയിരുത്തി. സോമാലിയക്ക് സഹായമായി 100 ദശലക്ഷം യൂറോ യൂറോപ്യന്‍ യൂണിയന്‍ ചെലവഴിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാഷ്​ട്രങ്ങളിൽ നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അറബ് രാഷ്​ട്രങ്ങള്‍ സന്നദ്ധമാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അറബ് രാഷ്​ട്രങ്ങളുമായി സാഹോദര്യ ബന്ധം സ്ഥാപിക്കാന്‍ ആഫ്രിക്കന്‍ രാഷ്​ട്രങ്ങള്‍ ഒരുക്കമാണ്. കഴിഞ്ഞ കാലഘട്ടത്തില്‍ ഇതുണ്ടായിരുന്നതായും സോമാലിയന്‍ പാര്‍ലമെന്‍റ് ഉപദേഷ്​ടാവ് അബ്​ദി സഈദ് പറഞ്ഞു. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന് സഹായകമായി വര്‍ത്തിക്കാന്‍ യൂറോപ്യന്‍ യൂണിയന് സാധിച്ചതായി യൂറോപ്യന്‍ യൂണിയന്‍ രാഷ്​ട്രീയ കാര്യ ജനറല്‍ സെക്രട്ടറി ജോണ്‍ ക്രിസ്​റ്റഫ് ബില്യാര്‍ഡ് വ്യക്തമാക്കി.

Tags:    
News Summary - manama dialogue-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.