മനാമ: മനാമ സൂഖിലുണ്ടായ തീപിടിത്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഇന്ത്യക്കാരെ ചേർത്തുപിടിക്കുന്നതിനായി ബഹ്റൈനിലെ 65 ഓളം സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികളും പ്രവർത്തകരും മനാമ കെ-സിറ്റിയിൽ സംഗമിച്ചു.
തീപിടിത്ത ബാധിതരെ സഹായിക്കാൻ ബഹ്റൈൻ നിയമത്തിനുള്ളിൽനിന്നുകൊണ്ട് ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും ഷോപ്പുകളുടെ സ്പോൺസർമാരുമായി സഹകരിച്ച് നേടിയെടുക്കേണ്ട ആനുകൂല്യങ്ങളും സംഘടന പ്രതിനിധികൾ ചർച്ച ചെയ്തു.
തീപിടിത്തത്തിന്റെ ഭാഗമായി വരുമാനം നിലച്ചു പോയവർക്ക് അത്യാവശ്യമായി വരുന്ന കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ചെയ്തുകൊടുക്കാൻ യോഗം തീരുമാനിച്ചു.മനാമ സൂഖിലെ തീപിടിത്ത ബാധിതരിൽ അർഹരായവർക്ക് ആക്ഷൻ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചവർക്ക് യാത്ര കിറ്റുകളും ഇന്ത്യൻ എംബസി മുഖേന ഫ്ലൈറ്റ് ടിക്കറ്റുകളും ഇതിനകം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.