മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സൂഖ് വികസന പദ്ധതി (എം.എസ്.ഡി.സി) യോഗം ഓൺലൈനിൽ ചേർന്ന് വിവിധ പദ്ധതികൾ അവലോകനം ചെയ്തു. ബഹ്റൈെൻറ തനതു ശൈലിയിൽ പാരമ്പര്യം വിളക്കിച്ചേർത്ത് ആധുനിക രൂപത്തിൽ സൂഖിനെ എങ്ങനെ വികസിപ്പിക്കാമെന്ന് യോഗം ചർച്ച ചെയ്തു. സൂഖിലെ അഞ്ച് മുഖ്യ തെരുവുകളിൽ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവൃത്തികളിലെ വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
അൽമുതനബി, ബാബുൽ ബഹ്റൈൻ അവന്യു, ശൈഖ് അബ്ദുല്ല അവന്യു, അൽതിജാർ അവന്യു, വാലി അൽ അഹദ് അവന്യു എന്നിവയുടെ വികസന പ്രവർത്തനങ്ങൾ പ്രത്യേകം വിലയിരുത്തി. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി മനാമ സൂഖിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ സി.ഇ.ഒ ഡോ. ക്വഇൗദി പറഞ്ഞു. മനാമയുടെ പാരമ്പര്യവും പ്രൗഢിയും നിലനിർത്തിക്കൊണ്ടുതന്നെ ആധുനികവത്കരണം സാധ്യമാക്കും. ഇതിന് വിവിധ വകുപ്പുകളുടെയും വ്യാപാരികളുടെയും സഹകരണം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.