മനാമ: ബഹ്റൈൻ ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ വരുമാനത്തിൽ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്.ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ വാർഷിക വിപണി സൂചിക റിപ്പോർട്ടിൽ ബഹ്റൈറിലെ ടെലികോം വരുമാനം 2015ൽ 450 ദശലക്ഷം ദിനാറായി ഉയർന്നതായി വ്യക്തമാക്കുന്നു. 2014ൽ ഇത് 430 ദശലക്ഷം ദിനാറായിരുന്നു.പുതിയ വരുമാന കണക്ക് രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദന മൂല്യത്തിെൻറ നാലുശതമാനം വരും. മത്സരാധിഷ്ഠിത വിപണി സേവന നിരക്കുകൾ കുറയാൻ കാരണമായതായി റിപ്പോർട്ട് പറയുന്നു. ഫിക്സഡ് ടെലിഫോൺ സേവനത്തിെൻറ ആകർഷണീയത വീണ്ടും കുറഞ്ഞു.മൊബൈലിൽ നിന്ന് ലാൻറ്ലൈനിലേക്കുള്ള കോളുകൾ മൊത്തം കോളുകളുടെ മൂന്ന് ശതമാനം മാത്രമാണ്. ബ്രോഡ്ബാൻറ് സബ്സ്ക്രിപ്ഷനിൽ വൻ വർധനയുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.