മണികണ്​ഠന്​ സഹായമെത്തി; 21ന്​ നാടണയും

മനാമ: പക്ഷാഘാതത്തെത്തുടർന്ന്​ ശരീരത്തി​​െൻറ ഒരുഭാഗം തളർന്ന മണിക​ണ്​ഠന്​ നാട്ടിലേക്ക്​ പോകാനുള്ള വഴിയൊരുങ്ങി. വിമാനയാത്രക്ക്​ അദ്ദേഹത്തിനും സഹായിക്കുമുള്ള ടിക്കറ്റുകൾ വ്യാഴാഴ്​ച ലഭിച്ചു. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെക്കുറിച്ച്​ ‘ഗൾഫ്​ മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട്​ വായനക്കാരനായ ഗോപീകൃഷ്​ണനാണ്​ നാട്ടിലേക്ക്​ പോകുന്നതിനുള്ള ടിക്കറ്റി​​െൻറ തുക നൽകിയത്​. ​തുടർ ചികിത്സക്കുള്ള സഹായങ്ങളും അദ്ദേഹം വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. സഹായിയുടെ ടിക്കറ്റിനുള്ള തുക മറ്റൊരു അഭ്യുദയകാംക്ഷിയും നൽകി. ജൂൺ 21നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിലാണ്​ മണികണ്​ഠൻ നാട്ടിലേക്ക്​ പോകുന്നത്​. 

തിരുവനന്തപുരം പാറശാല പൊഴിയൂർ ഉച്ചക്കട സ്വദേശിയായ മണികണ്​ഠൻ ഇപ്പോൾ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലാണ്​. വീൽചെയറിൽ യാത്രക്കാവശ്യമായ മറ്റ്​ രേഖകളെല്ലാം ശരിയാക്കിയിട്ടുണ്ട്​. ശരീരം തളർന്നതിനുപുറമേ സംസാരശേഷിയും നഷ്​ടപ്പെട്ട ഇദ്ദേഹത്തിന്​ ഫിസിയോ തെറപ്പിയിലൂടെ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ്​ ഡോക്​ടർമാർ പറഞ്ഞിരിക്കുന്നത്​. ബഹ്​റൈനിൽ താമസിച്ച്​ ഇതിന്​ കഴിയില്ല. അതിനാൽ, എങ്ങനെയെങ്കിലും നാട്ടിലെത്തി ചികിത്സ തുടരാനാണ്​ ഇദ്ദേഹത്തി​​െൻറ ആഗ്രഹം. 

Tags:    
News Summary - manikandan-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.