മനാമ: കേരളത്തിൽ ജീവിക്കുന്ന മലയാളിയേക്കാൾ ഭാഷാഭിമാനമുള്ളവരാണ് പ്രവാസി മലയാളികളെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജത്തിെൻറ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാഷാടിസ്ഥാനത്തിൽ കേരളം രൂപവത്കരിക്കപ്പെട്ടെങ്കിലും 65 വർഷം കൊണ്ട് മലയാള ഭാഷയെ സമ്പന്നമാക്കുന്നതിൽ മലയാളികൾ പരാജയപ്പെട്ടു. ശാസ്ത്രത്തിെൻറയും തത്ത്വശാസ്ത്രത്തിെൻറയും ഉൾപ്പിരിവുകളെ ഉൾെക്കാള്ളാനാവുന്ന വിധം ഭാഷയെ സജ്ജമാക്കേണ്ടതുണ്ട്.
ഭംഗിയായി ഒരു കത്തെഴുതാൻ മലയാള ബിരുദധാരികൾക്ക് പോലും സാധിക്കാത്ത വിധം അപര്യാപ്തമായ ഭാഷാപഠനമാണ് നമ്മുടെ സർവകലാശാലകളിൽ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്റൈൻ കേരളീയ സമാജത്തിെൻറ മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾ കേരളത്തിന് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ ഭാഷാ പ്രവർത്തനമാണെന്നും ഈ വർഷം കേരള സർക്കാറിെൻറ മലയാളം മിഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിെൻറ പത്താം വർഷമാണെന്നും സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
മലയാളം മിഷൻ ഡയറക്ടർ ഡോ. സുജ സൂസൺ ഓൺലൈനിൽ ആശംസകൾ അറിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സംസാരിച്ചു. നന്ദകുമാർ എടപ്പാൾ, മിഷ നന്ദകുമാർ, ലത മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും പാഠശാല പ്രിൻസിപ്പൽ ബിജു എം. സതീഷ് നന്ദിയും പറഞ്ഞു. പാഠശാല അധ്യാപകരുടെയും കുട്ടികളുടെയും മോഹിനിയാട്ടം, തിരുവാതിര, സംഘഗാനം, കാർഷിക നൃത്തം, കുട്ടികളുടെ നാടകം, സെമി ക്ലാസിക്കൽ നൃത്തം, കുഞ്ഞുണ്ണി മാഷിെൻറ കവിതകളുടെ ആവിഷ്കാരം തുടങ്ങിയ പരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.