മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 58ാമത് ഇടവകദിനവും അനുമോദന സമ്മേളനവും സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ നടത്തി.
രാവിലെ നടന്ന കുർബാനക്കുശേഷം ഓൺലൈനിൽ നടന്ന പൊതുസമ്മേളനം മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രസിഡൻറ് ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെനറ്റ് ഓഫ് സെറാംമ്പൂർ കോളജിൽ നിന്ന് ഫാമിലി കൗൺസലിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച മുൻ ഇടവക വികാരി ഡോ. മാത്യു കെ. മുതലാളിയെ ആദരിച്ചു.
ഇടവക വികാരി ഫാ. ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ചു. കിങ് ഹമദ് ഗ്ലോബൽ സെൻറർ ഫോർ പീസ്ഫുൾ കോ-എക്സിസ്റ്റൻസ് ഡെപ്യൂട്ടി ചെയർപേഴ്സൻ ബെറ്റ്സി ബി. മെത്തേസൺ, സഹവികാരി ഫാ. വി.പി.ജോൺ, അൽമോയ്ദ് കോൺട്രാക്ടിങ് ഗ്രൂപ് സി.ഇ.ഒ എം.ടി. മാത്യൂസ്, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് കോശി സാമുവൽ എന്നിവർ സംസാരിച്ചു. ഇടവക സെക്രട്ടറി സൺസി ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഇടവകയിൽ ഈ പ്രവർത്തന വർഷം 60 വയസ്സ് പൂർത്തിയായവരേയും ഇടവക അംഗത്വത്തിൽ 40ഉം 25ഉം വർഷങ്ങൾ പൂർത്തിയായവരേയും 10, 12 ക്ലാസുകളിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. വൈസ് പ്രസിഡൻറ് കുരുവിള വർക്കി, അക്കൗണ്ടൻറ് അലക്സാണ്ടർ തോമസ്, ആത്മായ ശുശ്രൂഷകരായ സുനിൽ ജോൺ, ജോർജ് കോശി എന്നിവർ പെങ്കടുത്തു. ജിജു വർഗീസ് അവതാരകനായിരുന്നു.
ട്രസ്റ്റി ബിജു കുഞ്ഞച്ചൻ സ്വാഗതവും പ്രോഗ്രാം കൺവീനർ അനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.