പള്ളി ഇമാമി​െൻറ കൊല:  വേദനയോടെ പ്രദേശവാസികൾ

മനാമ: കഴിഞ്ഞ ദിവസം ബഹ്​​ൈറനിൽ  അൽമസ്​റയിൽ  സ്ക്രാപ്പ് യാർഡിനടുത്ത് ചവറ്റുകുട്ടയിൽ പ്ലാസ്​റ്റിക്​ സഞ്ചികളിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം പള്ളി ഇമാമി​​​െൻറതാണെന്ന്​ സ്ഥിരീകരിച്ചതോടെ വേദനയുമായി പള്ളി പ്രദേശവാസികൾ.  ബഹ്​റൈൻ പൗരത്വമുള്ള യമനി സ്വദേശിയായ അബ്​ദുൾ ജലീൽ ഹമുദ് ആണ്​ മരിച്ചത്​. മുഹറഖിലെ ബിൻ ഷിദ മസ്​ജിദിലെ ഇമാമായിരുന്നു ജലീൽ. സംഭവത്തിൽ ഇൗ പള്ളിയിലെ മുഅദിനായ 35 കാരനെ  അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കഴിഞ്ഞ വ്യാഴാഴ്​ച മുതല്‍ ജോലി നഷ്​ടപ്പെട്ട ​ അവസ്ഥയിലായിരുന്നു പ്രതി. പള്ളിയിലെ ജോലിയിൽ നിന്ന്​ ഒഴിവാക്കിയതി​​​െൻറ വൈരാഗ്യമാണ്​ കൊലയിലേക്ക്​ നയിച്ചതെന്ന്​ പറയപ്പെടുന്നതായി പ്രാദേശിക പത്രങ്ങളായ അല്‍ അയ്യാം, അല്‍ വത്വന്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്​തു.

പള്ളി കേന്ദ്രീകരിച്ച് മുഅദ്ദിനി​​െൻറ അനധികൃത വിസ കച്ചവടം ഉള്‍പ്പെടെയുള്ളവയെ കുറിച്ച് ഇമാം ഔഖാഫില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ജോലി നഷ്​ടമായതെന്ന്​ അല്‍ വത്വന്‍ റിപ്പോർട്ടിൽ പറയുന്നു.പള്ളിയിൽ മുഅദ്ദിൻ സംഘം ചേർന്നിരുന്ന്​ സംഭാഷണം നടത്തുന്നത്​ ഇമാം വിലക്കിയിരുന്നതായി  ഇമാമി​​​െൻറ ഒരു ബന്​ധു പറഞ്ഞതായി ഒരു പ്രാദേശിക പത്രവും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. രണ്ടു ദിവസം മുന്‍പ് പ്രഭാത നമസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഇമാമിനെ കാണാതാകുകയായിരുന്നു. ഇതിനെ തുടർന്ന്​ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും സാമൂഹിക മാധ്യമങ്ങളിലൂടെ കാണാനില്ലെന്നുള്ള കാര്യം അറിയിക്കുകയും ചെയ്​തിരുന്നു. ഇതുധാരാളംപേർ ഷെയർ ചെയ്​തിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ചവറ്റ​ുകുട്ടയിൽ മൃതദേഹം നിക്ഷേപിക്കുന്നത്​ കണ്ട ദൃക്​സാക്ഷികളുടെ ഇടപെടലുകളാണ്​ ​ പ്രതിയെ എളു​പ്പത്തിൽ കുടുക്കാൻ സഹായിച്ചത്​. കാറിൽ വന്നയാർ ചവറ്റുകുട്ടയിലേക്ക്​ ഭാരിച്ച വസ്​തുക്കൾ നിക്ഷേപിക്കുന്നത്​ കണ്ട്​ സംശയം തോന്നിയ ഒരാൾ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്നാണ്​ കൊലപാതകത്തിലേക്ക്​ നയിച്ച കാര്യങ്ങൾ വ്യക്തമായതെന്ന്​ പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. കൂടുതൽ ചോദ്യം ചെയ്യലിൽ ത​​​െൻറ കുട്ടിയുടെ മൃതദേഹമാണെന്ന്​ പറഞ്ഞ്​ തെറ്റിദ്ധരിപ്പിക്കാനും പ്രതി ​ശ്രമിച്ചുവത്രെ. മുഹറഖിലെ ബിൻ ഷിദ മസ്​ജിദിന്​ സമീപത്തായിരുന്നു ഇമാം താമസിച്ചിരുന്നത്​. അ​ദ്ദേഹം കുടുംബത്തിനൊപ്പമാണ്​ താമസിച്ചുവന്നത്​. ​മരണവാർത്ത അറിഞ്ഞതുമുതൽ  അബ്​ദുൾ ജലീൽ ഹമുദി​​​െൻറ വീട്ടിലേക്ക്​  പരിസരവാസികളും മറ്റും അനുശോചനം അറിയിച്ച്​ എത്തുന്നുണ്ട്​. പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ള നാല്​ മക്കളാണ്​ അദ്ദേഹത്തിനുള്ളത്​. പ്രതിയും മസ്​ജിദിന്​ തൊട്ടടുത്തായാണ്​ താമസിച്ചിരുന്നത്​. 

Tags:    
News Summary - masjid-imam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT