മനാമ: ലോകാരോഗ്യ സംഘടനയുമായി ആരോഗ്യ മന്ത്രാലയത്തിന് അർഥപൂർണമായ ബന്ധമാണെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ മിഡിലീസ്റ്റ് റീജനൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മൻദരിയുമായി ഓൺലൈനിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ലോകാരോഗ്യ സംഘടനയുടെ ബഹ്റൈൻ പ്രതിനിധിയായി ഡോ. തസ്നീം അതാതിറ ചുമതലയേറ്റ പശ്ചാത്തലത്തിലായിരുന്നു ചർച്ച. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നൽകുന്ന നിർദേശങ്ങൾ അപ്പപ്പോൾ നടപ്പാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ബഹ്റൈൻ. വരും ദിനങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നിയമനം വഴിയൊരുക്കുമെന്നും അവർ ശുഭാപ്തി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.