മനാമ: എസ്.എം.എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമയുടെ ചികിത്സക്കായി കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ നടത്തിയ ‘വൺഡേ ചലഞ്ച്’ ശ്രദ്ധേയമായി. ഒറ്റ ദിവസംകൊണ്ട് 2,04,500 രൂപ സമാഹരിക്കാൻ കഴിഞ്ഞു. കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി പി.കെ. ഹരീഷ്, ട്രഷറർ ഷാജി പുതുക്കുടി എന്നിവർക്ക് ചാരിറ്റി വിങ് കൺവീനർ സവിനേഷ് തുക കൈമാറി.
ചടങ്ങിൽ രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലീം, ജനറൽ കോഓഡിനേറ്റർ വി.കെ. ജയേഷ്, ലേഡീസ് കൺവീനർ രമ സന്തോഷ്, വൈസ് പ്രസിഡന്റ് ശശി അക്കരാൽ, ചാരിറ്റി വിങ് അസി. കൺവീനർ അരുൺ പ്രകാശ്, മിഥുൻ നാദാപുരം, അനിൽകുമാർ, മെംബർഷിപ് സെക്രട്ടറി സുജീഷ്, സാമൂഹിക പ്രവർത്തകൻ വിജയൻ കരുമല, മറ്റ് കെ.പി.എഫ് എക്സിക്യൂട്ടിവ് മെംബർമാർ എന്നിവരും പങ്കെടുത്തു. കെ.പി.എഫ് ബഹ്റൈൻ സമാഹരിച്ച തുക നാട്ടിലെ ചികിത്സ കമ്മിറ്റിക്ക് കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.