മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്ററിെൻറ പ്രവർത്തകനായ മനാഫ് പെരിങ്ങാടിന് ചികിത്സ സഹായം നൽകി.കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് തുടർചികിത്സക്കായി നാട്ടിലെത്തിയ അദ്ദേഹത്തിന്, മുഹ്സിൻ സഹായ സമിതി സ്വരൂപിച്ച തുകയിൽനിന്ന് 75,000 രൂപ നൽകുകയായിരുന്നു.
വാർഡ് മെംബർ സുലൈമു വലിയകത്ത്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.വി. സുരേന്ദ്രൻ, മഹല്ല് പ്രസിഡൻറ് മംഗല്യം മുഹമ്മദ് ഹാജി എന്നിവരിൽനിന്ന് ചാപ്റ്റർ പ്രസിഡൻറ് കെ.എസ്. ബാബുരാജ്, ജനറൽ സെക്രട്ടറി റസാഖ് അറക്കൽ, ഗ്ലോബൽ പ്രതിനിധി സി.എം. ജെനീഷ്, ബഹ്റൈൻ ചാപ്റ്റർ അംഗങ്ങളായ ബാലു മരക്കാത്ത്, സക്കറിയ, ഷിബു, ഉമെയർ തുടങ്ങിയവർ തുക ഏറ്റുവാങ്ങി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.