മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിെൻറ ഭാഗമായി വിദഗ്ധ മെഡിക്കൽ സംഘം വിവിധ സ്ഥല ങ്ങളിൽ നടത്തുന്ന പരിശോധന തുടരുന്നു. സിവിൽ ഡിഫൻസ്, കമ്യൂണിറ്റി പൊലീസ്, വളൻറിയർ മാർ എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന. മൊബൈൽ സ്ക്രീനിങ് യൂനിറ്റുകൾ വഴി പരിശോധനക്കുള്ള സ്രവസാമ്പിളുകൾ ഖേരിക്കുകയും ചെയ്യുന്നുണ്ട്. രോഗവ്യാപനം പൂർണമായി തടഞ്ഞ് ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് തുടർച്ചയായ പരിശോധന.
കഴിഞ്ഞ ദിവസം ഹിദ്ദ് ടൗൺ, അൽബ ഇൻഡസ്ട്രിയൽ സോൺ എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി. കാപിറ്റൽ ഗവർണറേറ്റിലെയും മുഹറഖ് ഗവർണറേറ്റിലെയും സ്വകാര്യ ആശുപത്രികളോടു ചേർന്നുള്ള സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി. സിവിൽ ഡിഫൻസിെൻറ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ അണുനശീകരണം നടത്തുന്നുണ്ട്. സർക്കാർ നൽകിയിട്ടുള്ള നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കമ്യൂണിറ്റി പൊലീസ് ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.