മനാമ: ഗ്ലോബൽ അസോസിയേഷൻ ഓഫ് എക്സിബിഷൻ ഇൻഡസ്ട്രിയിൽ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിന് അംഗത്വം. മേഖലയിലെ തന്നെ വലുതും മികവുറ്റതുമായ എക്സിബിഷൻ സെന്ററാണ് ബഹ്റൈനിലേത്. സെന്റർ ഡയറക്ടർ ഡോ. ഡെബ്ബി ക്രിസ്റ്റിയാൻസെനാണ് ബോർഡ് അംഗമായി തിരഞ്ഞെടുത്തിട്ടുള്ളത്.
മൂന്ന് വർഷമാണ് അംഗത്വ കാലാവധി. ലോകത്തെ 85ലധികം രാജ്യങ്ങളിൽനിന്നുള്ള 820 എക്സിബിഷൻ സെന്ററുകൾ ഇതിൽ അംഗമാണ്. അമേരിക്കയിലെ ലാസ് വേഗാസിൽ ചേർന്ന ഗ്ലോബൽ അസോസിയേഷൻ ഓഫ് എക്സിബിഷൻ യോഗത്തിലാണ് ബഹ്റൈന്‍ അംഗത്വം നൽകാൻ തീരുമാനിച്ചത്. 50,000 ത്തോളം പേരാണ് എക്സിബിഷൻ സെന്റർ മേഖലയിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.