ഷോപ്പിങ്​ ഫെസ്​റ്റിവലി​െൻറ മർച്ചൻറ് രജിസ്​ട്രേഷൻ ആരംഭിച്ചു

മനാമ: ഡോട്ട്​സ്​ മീഡിയ ഇൻറർനാഷനൽ അവതരിപ്പിക്കുന്ന ബയർ കൂപ്പൺ ഇൻറർലിങ്ക്​ഡ്​ ഷോപ്പിങ്​ ഫെസ്​റ്റി​െൻറ പങ്കാളിത്ത രജിസ്​​ട്രേഷൻ ആരംഭിച്ചു. ബഹ്​റൈനിൽ ബിസിനസ് നടത്തുന്ന ഏതൊരു സ്ഥാപനത്തിനും 250 ദിനാർ മുതൽമുടക്കി ഈ സംരംഭത്തിൽ പങ്കാളിയാകാൻ കഴിയുമെന്ന്​ സംഘാടകർ അറിയിച്ചു.

ബഹ്​റൈനിലെ വിവിധ ഗവർണറേറ്റുകളിൽനിന്ന്​ ജോയൻറ് സെയിൽ പ്രമോഷനിൽ താൽപര്യമുള്ള 1000 സ്ഥാപനങ്ങളെ കണ്ടെത്തി സംഘടിപ്പിക്കുന്ന ഷോപ്പിങ്​ ഫെസ്​റ്റ്​ ജനുവരി ഒന്നിന്​ തുടങ്ങും.

ഒരുമാസം നീളുന്ന ഷോപ്പിങ്​ ഫെസ്​റ്റിൽ പങ്കാളിയാകാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ ഒഫീഷ്യൽ വെബ്​സൈറ്റിലൂടെയോ ഫീൽഡ് ഏജൻറ്​ മുഖേനയോ നവംബർ 15നുള്ളിൽ രജിസ്​റ്റർ ചെയ്യേണ്ടതാണ്. രജിസ്​റ്റർ ചെയ്​ത സ്​ഥാപനങ്ങളിൽനിന്ന്​ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്​താക്കളെ ഉൾപ്പെടുത്തി 2022 ഫെബ്രുവരി ആറിന്​ നടത്തുന്ന ഇലക്​ട്രോണിക്​ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക്​ ഒന്നാം സമ്മാനമായി 2 ബെഡ് റൂം ഫ്ലാറ്റ് വിത്ത് ഇൻവെസ്​റ്റർ വിസ സ്​റ്റാസ്, രണ്ടാം സമ്മാനമായി 5000 ദിനാർ, മൂന്നാം സമ്മാനമായി 3000 ദിനാർ, നാലാം സമ്മാനമായി 2000 ദിനാർ, അഞ്ചാം സമ്മാനമായി 100 ഭാഗ്യശാലികൾക്ക് 100 ദിനാർ വീതവും നൽകും. ഭാഗ്യശാലികളായ 40 സ്ഥാപന ഉടമകൾക്ക് അവരുടെ പങ്കാളിത്ത തുകയായ 250 ദിനാർ തിരിച്ചുനൽകും. കോവിഡാനന്തരം വിഷമിക്കുന്ന സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും ഈ ഭാഗ്യപദ്ധതി പുത്തൻ കൂടിച്ചേരലുകൾക്ക് വേദിയാകുമെന്ന്​ ഡോട്ട്​സ്​ മീഡിയ ഇൻറർനാഷനൽ മീഡിയ ചെയർമാൻ സന്തോഷ് കുമാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 17687770, 66666819​.

Tags:    
News Summary - Merchant registration for the Shopping Festival has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.