മനാമ: ഉദ്യോഗ നിയമനത്തില്‍ അര്‍ഹരായ സ്വദേശികള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി. പാര്‍ലമെൻറില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികളായ ബിരുദധാരികളെ ഉള്‍ക്കൊള്ളുന്നതിന് മന്ത്രാലയം സ്വീകരിച്ച നടപടികളെക്കുറിച്ച് പാര്‍ലമെൻറംഗം ആദില്‍ ഹമീദിെൻറ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബഹ്‌റൈന്‍ ടീച്ചേര്‍സ് കോളജില്‍ പഠനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ സ്വദേശികള്‍ക്കും സിവില്‍ സര്‍വ്യൂസ് ബ്യൂറോയുമായി ബന്ധപ്പെട്ട് തൊഴില്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അധ്യാപക തസ്തികയിലേക്ക് ഒഴിവ് വരുമ്പോള്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള സ്വദേശിയെയാണ് ആദ്യമായി പരിഗണിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെയായി ബഹ്‌റൈന്‍ ടീച്ചേര്‍സ് കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ 1750 സ്വദേശി അധ്യാപകരെ നിയമിച്ചിട്ടുണ്ട്.
2015ല്‍ 460, 2016ല്‍ 591, 2017ല്‍ 497 എന്നിങ്ങനെ അധ്യാപകരെ നിയമിച്ചതായി അദ്ദേഹം കണക്കുകളുദ്ധരിച്ച് വ്യക്തമാക്കി. ധാരാളം പേര്‍ ഉദ്യോഗ നിയമനത്തിന് അപേക്ഷ നല്‍കുന്നുണ്ടെങ്കിലൂം മാനദണ്ഡങ്ങളും വിദ്യാഭ്യാസ യോഗ്യതയും പൂര്‍ത്തിയാക്കിയവരെ മാത്രമേ പരിഗണിക്കാന്‍ സാധിക്കൂ. ഒഴിവുകള്‍ യഥാ സമയം റിപ്പോര്‍ട്ട് ചെയ്യുകയും നിയമനത്തിനായി പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.