മനാമ: മാനവ വിഭവശേഷി എന്നത് ദേശീയ സമഗ്ര വികസനത്തിെൻറ വിവിധ മേഖലയുടെയും സുപ്രധാന ഘടകമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുവൈമി എടുത്തുപറഞ്ഞു. പി.എച്ച്.ഡി, എം.എ വിദ്യാർഥികെള വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ഇൗസ ടൗണിലെ ആസ്ഥാനത്തേക്ക് സ്വീകരിച്ച് സംസാരികുകയായിരുന്നു അദ്ദേഹം. ഗവേഷണത്തിെൻറ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകങ്ങളും മന്ത്രി ഏറ്റുവാങ്ങി. തുടർന്ന് വിദ്യാർഥികൾ തങ്ങളുടെ ഗവേഷണ വിഷയങ്ങളെ കുറിച്ച് വിശദീകരിച്ചു. മികച്ച പഠനം നേടാനും ഉന്നത വിജയം േനടിയെടുക്കാനും വിദ്യാർഥികളെ മന്ത്രി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.