മനാമ: വൈദ്യുതി, ജല വകുപ്പ് മന്ത്രി ഡോ.അബ്ദുഹുസയിൻ ബിൻ അലി മിർസയെ എഴുത്തുകാരി കുബ്റ മുഹമ്മദ് സന്ദർശിച്ച് തെൻറ കൃതി സമ്മാനിച്ചു. സാമൂഹത്തിലെ വിവിധ വിഷയങ്ങളോടുള്ള വിലയിരുത്തുകളും വനിതകളുടെ യഥാർഥ കഥകളും ഉൾപ്പെടെയുള്ള കൃതിയുടെ കോപ്പിയാണ് അവർ മന്ത്രിക്ക് സമ്മാനിച്ചത്. സമൂഹത്തിലെയും വനിതകളുടെയും ഏറെ പ്രാധാന്യമുള്ള മാനവികവിഷയങ്ങളാണ് കൃതിയിലൂടെ വരച്ചുകാട്ടിയിരിക്കുന്നത്. പരിശ്രമത്തെയും വായനക്കാരിൽ ഇൗ കൃതി മാനവിക, സാമൂഹിക സ്പർശങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള എഴുത്തുകാരിയുടെ രചനാപാടവത്തെയും പരിശ്രമങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.