മനാമ: വിവര കാര്യ മന്ത്രി അലി ബിൻ മുഹമ്മദ് അൽ റുമയ്നി തുണീഷ്യയിൽ നടന്ന 19 ാം അറബ് സ്റ്റേറ്റ്സ് ബ്രോഡ്കാസ്റ്റിങ് യൂനിയൻ (എ.എസ്.ബി.യു)വിെൻറ അറബ് റേഡിയോ ടി.വി ഫെസ്റ്റിവലിെൻറ ഭാഗമായുള്ള ‘റേഡിയോ ആൻറ് ടെലിവിഷൻ മാർക്കറ്റ്’ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു. തുണീഷ്യൻ വിവരകാര്യ വാർത്ത വിനിമയ മന്ത്രി അൻവർ മാർഒൗഫ് സാനിധ്യം വഹിച്ചു.
മാർക്കറ്റ് സന്ദർശിച്ച മന്ത്രിക്ക് വിവിധ പവലിയനുകളുടെ പ്രവർത്തനങ്ങളും സേവനങ്ങളും വിശദീകരിച്ച് നൽകി. അറബ് മാധ്യമ സ്ഥാപനങ്ങളുടെ വളർച്ചയും അവയുടെ സേവനത്തിലെ നിലവാരവും ഉയർന്നതാണെന്ന് മന്ത്രി അലി ബിൻ മുഹമ്മദ് അൽ റൊമയ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.