മനാമ: മുഹറഖ് മലയാളിസമാജം വനിതാവേദി നേതൃത്വത്തിൽ നടത്തിയ മൈലാഞ്ചി മൊഞ്ച് സീസൺ 3 ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മുഹറഖ് ലുലു ഹൈപർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന പരിപാടിയിൽ എം.എം.എസ് സർഗവേദി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
നാൽപതോളം മത്സരാർഥികൾ പങ്കെടുത്ത മൈലാഞ്ചി മത്സരത്തിൽ മാർഷിദ നൗഷാദ് ഒന്നാം സ്ഥാനവും ആസിയ മെഹനാസ് രണ്ടാം സ്ഥാനവും അഫ്സ അബൂബക്കർ മൂന്നാം സ്ഥാനവും നേടി. സജ്ന ഷംസുദീൻ നാലാം സ്ഥാനവും അസ്ന അസ്ഹറുദ്ദീൻ അഞ്ചാം സ്ഥാനവും നേടി. അൽ റബീഹ് മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ പരിപാടിയിൽ മുഹറഖ് മലയാളി സമാജം അംഗങ്ങൾക്കുള്ള അൽ റബീഹിന്റെ പ്രിവിലേജ് ഡിസ്കൗണ്ട് കാർഡ് വിതരണ ഉദ്ഘാടനം പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂറിന് നൽകി അൽ റബീഹ് പ്രതിനിധികളായ മുഹമ്മദ് ആഷിക്, ഷൈജാസ് അഹമ്മദ് എന്നിവർ നിർവഹിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത് മൈലാഞ്ചി മൊഞ്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
എം.എം.എസ് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷനായ സമ്മാനദാനച്ചടങ്ങിൽ വനിതാവേദി കൺവീനർ ദിവ്യ പ്രമോദ് സ്വാഗതം പറഞ്ഞു. ബഹ്റൈനി സാമൂഹിക പ്രവർത്തക ഹുസ്നിയ കരീമി മുഖ്യാതിഥിയായി. രക്ഷാധികാരി എബ്രഹാം ജോൺ, സെക്രട്ടറി രജീഷ് പി.സി., സയിദ് ഹനീഫ്, ഷൈജാസ് അഹമ്മദ്, മുഹമ്മദ് ആഷിഖ്, ട്രഷറർ ബാബു എം.കെ. എന്നിവർ സംസാരിച്ചു. എം.എം.എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ് നന്ദി പറഞ്ഞു. ആനന്ദ് വേണുഗോപാലായിരുന്നു പരിപാടിയുടെ അവതാരകൻ. വനിതാവേദി സബ് കോഓഡിനേറ്റർ ഷൈനി മുജീബ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ദീപ ബാബു, മുബീന മൻഷീർ, സൗമ്യ ശ്രീകുമാർ, നിഖില, എൽസ ജോൺ, ആസിയത്ത് ശബാന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.