മനാമ: രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രവേശിക്കുന്നവരെയും പുറത്തേക്ക് പോകുന്നവരെയും പരിശോധിക്കുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യക ഉടൻ നടപ്പിൽവരുത്തും. വിമാനത്താവളത്തിൽ സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. നിർമിത ബുദ്ധി സാങ്കേതികവിദ്യയാണ് ഇതിനായി ഗേറ്റുകളിൽ ഉപയോഗിക്കുക. കഴിഞ്ഞ മാസം എം.പിമാർ അംഗീകരിച്ച 1975ലെ പാസ്പോർട്ട് നിയമത്തിലെ സർക്കാർ കരട് ഭേദഗതികളുടെ ഭാഗമാണ് ഈ മാറ്റങ്ങൾ. ഇവ ശൂറ കൗൺസിലിൽ ചർച്ച ചെയ്യും. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം, ഖലീഫ ബിൻ സൽമാൻ തുറമുഖം എന്നിവിടങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് ഹൈടെക് ഇലക്ട്രോണിക് സംവിധാനങ്ങൾ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം ദേശീയ, പാസ്പോർട്ട്, താമസകാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കരിമ്പട്ടികയിൽ ഉൾപ്പെട്ട വ്യക്തികൾ രാജ്യത്തേക്ക് ഒളിച്ചോടുന്നത് തടയാൻ കഴിഞ്ഞ വർഷം വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ കർശനമാക്കിയിരുന്നു. ആൾമാറാട്ടക്കാർക്കും നിരോധിതർക്കും നിഷേധിക്കപ്പെട്ട വ്യക്തികൾക്കും പുതിയ സംവിധാനത്തിനുകീഴിൽ കടന്നുപോകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.