മനാമ: അനാശാസ്യത്തിലൂടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിച്ച കേസിൽ ഏഷ്യക്കാരനായ യുവാവിനെതിരെ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിച്ചു. 57,000 ദീനാറിെൻറ കള്ളപ്പണക്കേസിലാണ് നടപടി. രണ്ട് ഏഷ്യൻ യുവതികളുമായി ചേർന്ന് വേശ്യാലയം നടത്തിയതിന് മൂന്നു വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് ഇയാൾ.
35കാരനായ പ്രതിക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് 35 ഇടപാടുകളിലായി 57,000 ദീനാറിെൻറ കള്ളപ്പണം കടത്തിയതായി കണ്ടെത്തിയത്. ഇക്കാലയളവിൽ ഇയാൾക്ക് ജോലിയോ ശമ്പളമോ ഉണ്ടായിരുന്നില്ല. നേരത്തേ എടുത്ത ഒരു ബാങ്ക് വായ്പയും ഇക്കാലത്ത് ഇയാൾ അടച്ചു തീർത്തിരുന്നു. കള്ളപ്പണം കണ്ടെത്താതിരിക്കാൻ കറൻസിയായാണ് പണം നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്വന്തം രാജ്യത്തേക്ക് വൻതോതിൽ പണം കടത്തിയതായി വ്യക്തമായി. പ്രത്യേക വരുമാന സ്രോതസ്സില്ലാതിരിക്കേ കറൻസി വിനിമയം നടത്തിയതായും കണ്ടെത്തി. എന്നാൽ, ആരോപണങ്ങൾ പ്രതി നിഷേധിച്ചു. 2005ൽ ബഹ്റൈനിൽ എത്തിയ താൻ ആദ്യം ടെക്നീഷ്യനായും തുടർന്ന് ഡ്രൈവറായുമാണ് ജോലി ചെയ്തതെന്നും മാസം 60 ദീനാർ വീതമാണ് കുടുംബത്തിന് അയച്ചുനൽകിയിരുന്നതെന്നുമാണ് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞത്.
മനുഷ്യക്കടത്തിലൂടെയും അനാശാസ്യ പ്രവർത്തനങ്ങളിലൂടെയും സമ്പാദിച്ച കള്ളപ്പണം വെളുപ്പിെച്ചന്ന കുറ്റം ചുമത്തിയാണ് പ്രോസിക്യൂഷൻ വിചാരണക്കായി കേസ് കോടതിക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.