മനാമ: ബഹ്റൈനിൽ മങ്കിപോക്സ് വൈറസിന്റെ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പല ആഫ്രിക്കൻ രാജ്യങ്ങളിലും അടുത്തിടെ രോഗം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഇക്കാര്യം സ്ഥിരീകരിച്ച ശേഷം ആഗോള സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. വൈറസിനെ പ്രതിരോധിക്കാൻ ദേശീയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഹെൽത്ത് കെയർ സെന്ററുകളിൽ വൈറസിനെതിരായ വാക്സിനേഷനുകൾ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.