ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ ഇനി കൂടുതൽ വിമാന സർവിസ്​

മനാമ: ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ പ്രകാരമുള്ള വിമാന സർവിസുകൾ വർധിപ്പിക്കുന്നു. സെപ്​റ്റംബർ 15 മുതൽ ദിവസവും രണ്ട്​ സർവിസുകൾ വീതം നടത്താനാണ്​ അനുമതി. പുതിയ സർവിസുകൾക്ക്​ എയർലൈൻസുകൾ ബുക്കിങ്​ ആരംഭിച്ചു.

എയർ ഇന്ത്യ/എയർ ഇന്ത്യ എക്​സ്​പ്രസ്​ ഡൽഹിയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ ആഴ്​ചയിൽ രണ്ട്​ സർവിസ്​ നടത്തിയിരുന്നത്​ ഇനി നാലാകും. ഹൈദരാബാദിൽനിന്ന്​ ഒരു സർവിസ്​ നടത്തിയത്​ രണ്ടായി വർധിപ്പിച്ചു. ബംഗളൂരുവിൽനിന്ന്​ കൊച്ചി വഴി ബഹ്​റൈനിലേക്ക്​ പുതിയൊരു സർവിസ്​ ആരംഭിച്ചിട്ടുണ്ട്​. ബുധൻ, വ്യാഴം ദിവസങ്ങളിലാണ്​ ഇത്​.

ബഹ്​റൈനിൽനിന്ന്​ കോഴിക്കോട്​ വഴി മുംബൈയിലേക്ക്​ മാസത്തിൽ രണ്ട്​ സർവിസ്​ നടത്തിയിരുന്നത്​ ആഴ്​ചയിൽ രണ്ട്​ എന്ന രീതിയിൽ വർധിപ്പിച്ചു. വ്യാഴം, ഞായർ ദിവസങ്ങളിലായിരിക്കും ഇൗ സർവിസ്​. എന്നാൽ, മുബൈയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ നേരിട്ടായിരിക്കും സർവിസ്​ ഉണ്ടാവുക.

അതേസമയം, വിമാന സർവിസ്​ ഇരട്ടിയാക്കുന്നത്​ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക്​ കാര്യമായി പ്രയോജനം ചെയ്യുന്നില്ല. എയർ ഇന്ത്യ ബംഗളൂരുവിൽനിന്ന്​ കൊച്ചി വഴിയുള്ള സർവിസ്​ ആരംഭിച്ചതുമാത്രമാണ്​ അധികമായി ലഭിക്കുന്നത്​. തിരുവനന്തപുരം, കോഴി​ക്കോട്​, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന്​ അധിക സർവിസുകൾ ​പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്ന്​ അധിക സർവീസ്​ നടത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ്​ അറിയുന്നത്​. ഒക്​ടോബർ 30 വരെയുള്ള ഷെഡ്യൂളാണ്​ എയർ ഇന്ത്യ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്​.

ഗൾഫ്​ എയർ തിരുവനന്തപുരത്തുനിന്ന്​ ഒരു സർവoസ്​ ഉണ്ടായിരുന്നത്​ രണ്ടായി ഉയർത്തി. ഇനിമുതൽ ചൊവ്വ, ശനി ദിവസങ്ങളിൽ സർവoസ്​ ഉണ്ടാകും. കൊച്ചിയിൽനിന്ന്​ രണ്ട്​ സർവoസ്​ ഉണ്ടായിരുന്നത്​ മൂന്നാകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ്​ ഇത്​. കോഴിക്കോട്​ നിന്നുള്ള സർവിസിൽ വർധന വന്നിട്ടില്ല.

മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നും ഇനി രണ്ട്​ വീതം സർവിസ്​ ഉണ്ടാകും. ബംഗളൂരു, ഹൈദരാബാദ്​ എന്നിവിടങ്ങളിൽനിന്ന്​ പുതിയ സർവിസ്​ ആരംഭിക്കുകയും ചെയ്​തു.

കഴിഞ്ഞ വർഷം സെപ്​റ്റംബർ 13നാണ്​ ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ പ്രകാരമുള്ള വിമാന സർവിസ്​ ആരംഭിച്ചത്​. ഗൾഫ്​ എയറിനും എയർ ഇന്ത്യ/എയർ ഇന്ത്യ എക്​സ്​പ്രസിനും ദിവസവും ഒരു സർവിസ്​ നടത്താനായിരുന്നു അനുമതി. തുടക്കത്തിൽ ആഴ്​ചയിൽ 650 യാത്രക്കാരെ കൊണ്ടുവരാനാണ്​ അനുവദിച്ചിരുന്നത്​. ഇത്​ ഘട്ടം ഘട്ടമായി ഉയർത്തി. ഇപ്പോൾ ആഴ്​ചയിൽ 1100ഒാളം യാത്രക്കാരെ കൊണ്ടുവരാൻ കഴിയും. കൂടുതൽ സർവിസ്​ ആരംഭിക്കുന്നതോടെ ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരാൻ കാത്തിരിക്കുന്നവർക്ക്​ ആശ്വാസമാകും.

Tags:    
News Summary - More flights from India to Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.