മ​ദ​ർ​കെ​യ​ർ ഐ.​എ​സ്.​ബി-​എ.​പി.​ജെ ഇ​ന്റ​ർ-​ജൂ​നി​യ​ർ സ്കൂ​ൾ സ​യ​ൻ​സ് ക്വി​സി​ൽ​നി​ന്ന്

മ​ദ​ർ​കെ​യ​ർ ഐ.​എ​സ്.​ബി-​എ.​പി.​ജെ ഇ​ന്റ​ർ-​ജൂ​നി​യ​ർ സ്കൂ​ൾ സ​യ​ൻ​സ് ക്വി​സ്: ആ​റ് ടീ​മു​ക​ൾ ഫൈ​ന​ലി​ൽ

മ​നാ​മ: മ​ദ​ർ​കെ​യ​ർ ഐ.​എ​സ്.​ബി- എ.​പി.​ജെ ഇ​ന്റ​ർ-​ജൂ​നി​യ​ർ സ്കൂ​ൾ സ​യ​ൻ​സ് ക്വി​സി​ന്റെ അ​ഞ്ചാം സീ​സ​ണി​ലെ ആ​വേ​ശ​ക​ര​മാ​യ പ്രീ-​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച റി​ഫ​യി​ലെ ജൂ​നി​യ​ർ കാ​മ്പ​സി​ൽ ന​ട​ന്നു. ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് ആ​റ് ടീ​മു​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ൾ ഉ​റ​പ്പി​ച്ചു.

ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ൾ, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ, ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഓ​രോ ടീ​മും ഏ​ഷ്യ​ൻ സ്‌​കൂ​ളി​ൽ​നി​ന്നു​ള്ള ര​ണ്ട് ടീ​മു​ക​ളു​മാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഫൈ​ന​ൽ ഒ​ക്ടോ​ബ​ർ 18ന് ​ഇ​തേ വേ​ദി​യി​ൽ ന​ട​ക്കും.

ക്വി​സ് മാ​സ്റ്റ​ർ ശ​ര​ത് മേ​നോ​ൻ ര​സ​ക​ര​മാ​യ രീ​തി​യി​ൽ പ്ര​ശ്നോ​ത്ത​രി​യു​ടെ സെ​മി ഫൈ​ന​ൽ ന​യി​ച്ചു. കാ​ർ​ട്ടൂ​ണു​ക​ൾ മു​ത​ൽ ശാ​സ്ത്രം, സാ​ഹി​ത്യം​വ​രെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ചോ​ദ്യ​ങ്ങ​ൾ നേ​രി​ട്ടു. ആ​റ് റൗ​ണ്ടു​ക​ളി​ൽ സ്‌​കോ​റു​ക​ൾ നാ​ട​കീ​യ​മാ​യി മാ​റി​മ​റി​ഞ്ഞി​രു​ന്നു. സ​മാ​പ​ന​വേ​ള​യി​ൽ ഓ​രോ മ​ത്സ​രാ​ർ​ഥി​യും സ​മ്മാ​ന വൗ​ച്ച​റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രി​യ ലാ​ജി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വു​റ്റ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് വ​രാ​നി​രി​ക്കു​ന്ന ഫൈ​ന​ലു​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Mothercare ISB-APJ Inter-Junior School Science Quiz- Six teams in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.