മനാമ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസ പ്രവാചകർ പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ ‘ലൈറ്റ് ഓഫ് മദീന’ എന്ന പേരിൽ ഒരു മാസക്കാലമായി ആചരിച്ച മീലാദ് കാമ്പയിൻ സമാപിച്ചു.
ഹൂറ ചാരിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രണ്ട് ഗ്രൂപ്പുകളായി തരംതിരിച്ച് നടത്തിയ വിദ്യാർഥികളുടെ മത്സരത്തിൽ ബുഖാറ ഗ്രൂപ് ഒന്നാം സ്ഥാനവും ഖുർതുബ ഗ്രൂപ് രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് മീലാദ് കമ്മിറ്റി ചെയർമാൻ അൻസാർ അൻവരിയും ട്രഷറർ സുബൈറും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. മീലാദ് കമ്മിറ്റി കൺവീനർ മഹ്മൂദ് മാട്ടൂൽ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പൊതു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സയ്യിദ് ഫഖ്റുദ്ദീൻ തങ്ങളും എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാടും ചേർന്ന് നിർവഹിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഡോ. കബീർ അൻവരി പട്ടാമ്പി, കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സെക്രട്ടറി നവാസ് കുണ്ടറ.
ജംഇയ്യതുൽ മുഅല്ലിമീൻ ബഹ്റൈൻ പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ, സെക്രട്ടറി ബഷീർ ദാരിമി, ഹാരിസ് പഴയങ്ങാടി, മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ എന്നിവർ ആശംസകൾ നേർന്നു. മീലാദ് കമ്മിറ്റി ചെയർമാൻ അൻസാർ അൻവരി അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഏരിയ കമ്മിറ്റി സെക്രട്ടറി സ്വാഗതവും മുസ്തഫ എം.എസ്.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.