മനാമ: തുർക്കിയ- സിറിയ ഭൂചലന ബാധിതർക്കുവേണ്ടി മുഹറഖ് മലയാളിസമാജം സമാഹരിച്ച സാധനങ്ങൾ തുർക്കിയ എംബസിക്ക് കൈമാറി. എംബസി സെക്രട്ടറി അബ്ദുൽ ഖാദിർ യമന്റെ സാന്നിധ്യത്തിൽ അംബസഡർ എസിന് കേകിലിനു സാധനങ്ങൾ ഏറ്റുവാങ്ങി ദുരിതബാധിതർക്ക് ബഹ്റൈൻ രാജ്യവും ഇന്ത്യൻ സമൂഹവും നൽകുന്ന സഹായങ്ങൾക്ക് അംബാസഡർ നന്ദി അറിയിച്ചു. മുഹറഖ് മലയാളിസമാജം പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം, ഉപദേശക സമിതി അംഗങ്ങളായ മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ, മുൻ ട്രഷറർ അബ്ദുൽ റഹ്മാൻ കാസർകോട്, എക്സിക്യൂട്ടിവ് അംഗം രതീഷ് രവി എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.