മനാമ: പൂർവികരായ പണ്ഡിതന്മാരുടെയും നേതാക്കളുടെയും പ്രവർത്തകരുടെയും സ്മരണാർഥം സംഘടിപ്പിക്കുന്ന ‘ദിക്റുസ്വാലിഹീൻ’ പരിപാടി മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസയിൽ അബ്ദുൽ റസാഖ് നദ്വി ഉദ്ഘടനം ചെയ്തു. റഫീഖ് ദാരിമി മേലാറ്റൂർ അധ്യക്ഷത വഹിച്ചു.
ത്യാഗോജ്ജ്വലവും ശ്രമകരവുമായിരുന്നു അന്നത്തെ ഇസ്ലാമിക പ്രബോധനമെന്ന് പ്രാസംഗികർ സ്മരിച്ചു. അവർക്കുള്ള പ്രത്യേക പ്രാർഥനക്ക് റഫീഖ് ദാരിമി നേതൃത്വം നൽകി. മദ്റസ കൺവീനർ വി. അബ്ദുല്ല, നൗഷാദ് കരുനാഗപ്പള്ളി തുടങ്ങിയവർ ആശംസ നേർന്നു. പ്രധാനാധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും ഇർഫാദ് കണ്ണപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.