മനാമ: മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടന്നു. അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നടിയും ബഹ്റൈൻ പ്രവാസിയുമായ ജയ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷത വഹിച്ചു. ആക്റ്റിങ് സെക്രട്ടറി ലത്തീഫ് കെ. സ്വാഗതവും പ്രോഗ്രാം കൺവീനർ മൻഷീർ നന്ദിയും പറഞ്ഞു. അംഗത്വ വിതരണ ഉദ്ഘാടനം രക്ഷധികാരി എബ്രഹാം ജോൺ അംഗത്വ കൺവീനർ മുഹമ്മദ് ഷാഫിക്ക് നൽകി നിർവഹിച്ചു.
ഉപദേശക സമിതി അംഗം അബ്ദുൽ റഹ്മാന് അംഗത്വ ആക്റ്റിംഗ് സെക്രട്ടറി കെ.ലത്തീഫ് നൽകി. സ്ഥാപക പ്രസിഡന്റ് അനസ് റഹിം, പ്രകാശ് വടകര, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ കോട്ടയം , ട്രഷറർ ബാബു എം.കെ എന്നിവർ സംസാരിച്ചു. ജയാമേനോനുള്ള ഉപഹാരം മുൻ പ്രസിഡന്റും ഉപദേശകസമിതി അംഗവുമായ അൻവർ നിലമ്പൂർ കൈമാറി.
മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ അവതാരകനായിരുന്നു. വിവിധ ഏരിയകളിൽ മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് ഇതിന്റെ ഭാഗമായി തുടക്കമായി. പരിപാടിയിൽ മുഹറഖ് മലയാളി സമാജം കലാകാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.