മനാമ: മുഹറഖിലെ പേളിങ് പാത്ത് സെപ്റ്റംബർ ഒന്നു വരെ അടച്ചിടുമെന്ന് പാരമ്പര്യ, സാംസ്കാരിക അതോറിറ്റി അറിയിച്ചു. 3.5 കിലോ മീറ്റർ നീളത്തിൽ വിവിധ പാരമ്പര്യ പ്രദേശങ്ങൾ അടങ്ങുന്നതാണ് പേളിങ് പാത്ത്. 1930ൽ മുത്തുകളുടെ വ്യാപാരം അവസാനിക്കുന്നതു വരെ മുത്ത് വാരുന്നതിന് മുങ്ങൽ വിദഗ്ധർ ഈ പാത ഉപയോഗിച്ചിരുന്നു.
മുഹറഖിലെ പാരമ്പര്യ പ്രദേശങ്ങളായ ബൂ മാഹിർ ഫോർട്ട്, അൽ ഗൗസ് ഹൗസ്, ബദ്ർ ഗുലൂം ഹൗസ്, തുറാബി ഹൗസ്, അൽ ജലാഹിമ ഹൗസ്, അൽ അലവി ഹൗസ്, ഫഖ്റു ഹൗസ്, മുറാദ് ഹൗസ്, മുറാദ് മജ്ലിസ്, സിയാദി സ്റ്റോഴ്സ്, യൂസുഫ് അബ്ദുറഹ്മാൻ ഫഖ്റു കെട്ടിടം, അലി റാഷിദ് ഫഖ്റു കെട്ടിടം, അൽ നൗഖദ കെട്ടിടം, സിയാദി ഹൗസ്, സിയാദി മജ്ലിസ്, സിയാദി മസ്ജിദ് എന്നിവ അടങ്ങുന്നതാണ് പേളിങ് പാത്ത്. ബഹ്റൈനകത്തുനിന്നും പുറത്തു നിന്നും നിരവധി സഞ്ചാരികൾ ഇത് കാണാനായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.