മനാമ: മുനിസിപ്പല്‍ നിയമലംഘനത്തെക്കുറിച്ച് നടക്കുന്ന ജി.സി.സി തല ഫോറത്തിന് ഇന്ന് ബഹ്‌റൈനില്‍ തുടക്കമാവും. പൊതുമരാമത്ത്, മുനിസിപ്പല്‍,നഗരാസൂത്രണകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്ഫത്ഹിെൻറ രക്ഷാധികാരത്തില്‍ നടക്കുന്ന ഫോറത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
വിവിധ വിഷയങ്ങളില്‍ അവഗാഹം നേടിയവര്‍ നയിക്കുന്ന ശില്‍പശാലയില്‍ മുനിസിപ്പല്‍ സേവനങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള പദ്ധതികളും വിശദീകരിക്കപ്പെടും. യു.എ.ഇ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ പേപ്പറുകളും ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് വീതം പേപ്പറുകളും സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേപ്പറുകളും അവതരിപ്പിക്കും.
നഗരങ്ങളുടെയും പട്ടണങ്ങളുടെയും വളര്‍ച്ചയില്‍ നേരിടുന്ന വെല്ലുവിളികളും മുനിസിപ്പല്‍ സംവിധാനങ്ങളുടെ ശരിയായ നിര്‍വഹണ രീതിയും ഫോറത്തില്‍ ചര്‍ച്ച ചെയ്യും.
അടിസ്ഥാന സൗകര്യ വികസനവും സേവനവും ശക്തിപ്പെടുത്തുന്നതിനുള്ള രീതികളും സമ്മേളനത്തിൽ പരിചയപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.