മനാമ: മുസ്ലിം യൂത്ത് ലീഗിന്റെ ജൂലൈ 30ലെ ഭാഷാ സമരത്തിന്റെ വാർഷികാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഭാഷാ സമര അനുസ്മരണ സംഗമം നടക്കും. സംഗമം കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ എം.എസ്.എഫ് പ്രസിഡന്റ് പി.കെ. നവാസ് പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിൽനിന്ന് അറബിഭാഷയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അറബി, ഉർദു, സംസ്കൃതം ഭാഷകൾക്കെതിരെ 1980ൽ സർക്കാർ കൊണ്ടുവന്ന നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സമരത്തിന്റെ ഭാഗമായി മലപ്പുറത്ത് മൂന്ന് പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. ആ സമരത്തിന്റെ ഓർമ നിലനിർത്താനാണ് കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റി മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽവെച്ച് ‘സുരക്ഷിത ബോധത്തിന്റെ ഏഴരപ്പതിറ്റാണ്ട്’ എന്ന ശീർഷകത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഭാഷാസമര അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേകം സ്ഥലസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.