മനാമ: മൈത്രി ബഹ്റൈൻ കാപിറ്റൽ ഗവർണറേറ്റുമായി ചേർന്ന് റമദാനിലെ 27ാം രാവിൽ അഞ്ച് ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക പ്രവർത്തകൻ കെ.ടി. സലീമിൽനിന്ന് മൈത്രിയുടെ ചീഫ് കോഒാഡിനേറ്റർ നവാസ് കുണ്ടറ കിറ്റ് ഏറ്റുവാങ്ങി വിതരണ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സൽമാനിയ ക്ലീനിങ് കമ്പനി, മനാമ, ടുബ്ലി, മുഹറഖ്, ഹിദ്ദ് എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിലും കിറ്റ് വിതരണം ചെയ്തു.
മൈത്രി പ്രസിസൻറ് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി സക്കീർ ഹുസൈൻ, ട്രഷർ അനസ് കരുനാഗപ്പള്ളി, ചാരിറ്റി വിങ് കോഒാഡിനേറ്റർ സലീം തയ്യിൽ, മുൻ പ്രസിഡൻറുമാരായ സിബിൻ, ഷിബു പത്തനംതിട്ട, ഷെഫീക്ക് സൈഫുദ്ദീൻ, ദൻജീബ്, ഷിനു താജുദ്ദീൻ, സുനിൽ ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.