മനാമ: മൈത്രി ബഹ്റൈൻ ഇഫ്താർ വിരുന്നും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. സൽമാനിയ സഗയ്യ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ബഹ്റൈനിലെ മുൻ പാർലമെൻറ് അംഗം മുഹമ്മദ് യൂസുഫ് അൽ മാറഫി മുഖ്യാതിഥിയായിരുന്നു. ജൂനിയർ, സീനിയർ വിഭാഗത്തിലെ വിദ്യാർഥികളുടെ ഖുർആൻ പാരായണ മത്സരത്തോടെ ആരംഭിച്ച സൗഹൃദ സംഗമത്തിൽ മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ ആധ്യക്ഷത വഹിച്ചു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രതിനിധി യൂനുസ് സലിം റമദാൻ സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹിക പ്രവർത്തകരായ കെ.ടി. സലിം, കെ.എം.സി.സി വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം, മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളികോത്ത്, കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡൻറ് വിനു ക്രിസ്റ്റി, മൈത്രി രക്ഷാധികാരികളായ നിസാർ സഖാഫി, നിസാർ കൊല്ലം, റഹിം ഇടക്കുളങ്ങര, സത്താർ കാഞ്ഞിപ്പുഴ, ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ് തുടങ്ങിയവർ സംസാരിച്ചു. മൈത്രി ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ ചടങ്ങുകൾ നിയന്ത്രിച്ചു. മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.