മനാമ: നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബഹ്റൈൻ സംഘടിപ്പിച്ച നാടൻ പാട്ട് മത്സരത്തിെൻറ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ആവണി മനോജ് ഒന്നാം സ്ഥാനവും പാർഥിപ് ലാൽ രണ്ടാം സ്ഥാനവും ഐശ്വര്യ ജയകുമാർ മൂന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ മഞ്ജുശ്രീ അരവത്ത് ഒന്നാം സ്ഥാനവും തോമസ് മാത്യു രണ്ടാം സ്ഥാനവും മനോജ് കുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാൻഡ് ഫിനാലെയിൽ അശോകൻ താമരക്കുളം അധ്യക്ഷതവഹിച്ചു. മാവേലിക്കര എം.എൽ.എ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിനുഖാൻ, നിറക്കൂട്ട് ഉപദേശക സമിതി അംഗം സുമേഷ് നൂറനാട്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ബോണി മുളപ്പാംപള്ളിൽ സ്വാഗതവും ട്രഷറർ സാമുവേൽ മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് സൗഹൃദയ നാടൻപാട്ട് സമിതിയുടെ സംഗീതവിരുന്നുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.