‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’ ഇഫ്താർ വിരുന്ന്

‘നമ്മൾ ചാവക്കാട്ടുകാർ’ ഇഫ്താർ സംഗമം

മനാമ: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’ ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന വിരുന്നിൽ ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ചാവക്കാട്ടുകാരനായ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി. തൈപറമ്പിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. നിരവധി സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്ത സ്നേഹകൂട്ടായ്മയിൽ നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.പി. അബ്ദുറഹിമാൻ സ്വാഗതവും പി.വി. യൂസഫ് അലി നന്ദിയും പറഞ്ഞു.

ഡിസ്കവർ ഇസ്‍ലാം പ്രതിനിധി അബ്ദുൽ ഗഫൂർ റമദാൻ സന്ദേശം നൽകി. അൽ റബീഹ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ, കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറി വീരമണി, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ലോക കേരളസഭാംഗം ഷാജി മൂതല, രക്ഷാധികാരി രാജൻ പാലയൂർ എന്നിവർ പങ്കെടുത്തു.

ഡിസ്കവർ ഇസ്‍ലാം പ്രതിനിധി അബ്ദുൽ ഗഫൂറിന് രക്ഷാധികാരി രാജൻ പാലയൂരും അൽ റബീഹ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫലിന് സെക്രട്ടറി ഇ.പി. അബ്ദുറഹിമാനും മെമന്റോകൾ നൽകി ആദരിച്ചു.

സകരിയ, സിറാജ്, ഫാറൂഖ്, ഫൈസൽ, കലിം, സുഹൈൽ, ഷുഹൈബ്, അഭിലാഷ്, ഷിബു, ഗണേഷ്, വിജയൻ, ഷെജീർ നൗഷാദ് അമാനത്ത്, ഷഫീഖ്, ഫഹദ് ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - 'Nammal Chavakattukar' Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.