മനാമ: ‘നമ്മൾ ചാവക്കാട്ടുകാർ’ ബഹ്റൈൻ കൂട്ടായ്മ വനിതവിങ്ങിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും, അംഗത്വ വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. സനാബീസിലെ അബ്രാജ് അൽ-ലുലുവിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷമീറ ഷാജഹാൻ അധ്യക്ഷത വഹിച്ചു. മെംബർഷിപ് സെക്രട്ടറി രചന സജീവ് സ്വാഗതം പറഞ്ഞു. കൂട്ടായ്മകളിലൂടെ നല്ല സൗഹൃദങ്ങൾ രൂപപ്പെടുകയും, ബന്ധങ്ങൾ വളരുകയും ചെയ്യുന്നു ഒറ്റപ്പെടലുകൾ ഇല്ലാതെ പ്രവാസജീവിതം കൂടുതൽ ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുവെന്നും കൂട്ടായ്മ പ്രസിഡന്റ് ഫിറോസ് തിരുവത്ര ആശംസ പ്രസംഗത്തിൽ പറഞ്ഞു. ജന.സെക്രട്ടറി ഷാജഹാൻ, നൗഷാദ് അമാനത്, ഷാജഹാൻ റിവർ വെസ്റ്റ് എന്നിവർ സംസാരിച്ചു.
ആദ്യ മെംബർഷിപ് ഷമീറ ഷാജഹാനിൽനിന്നും റസിയ നിസ്തർ ഏറ്റുവാങ്ങി. ജസ്ന റാഫി, ഷഹന സിറാജ് എന്നിവർ സംസാരിച്ചു. രജിത നൗഷാദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.