മനാമ: രാഹുൽ എന്നു കേട്ടാൽ ഡൽഹിയിൽ നരേന്ദ്ര മോദിക്കുണ്ടാകുന്ന അതേ അസ്വസ്ഥതയാണ് കേരളത്തിൽ പിണറായി വിജയനും ഉണ്ടായിരിക്കുന്നതെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
രണ്ടു പേരും ഒരേ ദിശയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധങ്ങളെ നേരിടുന്ന രീതി നോക്കിയാൽ മനസ്സിലാകും. കാസർകോട് മുതൽ തിരുവനന്തപുരം വരെ നവകേരള സദസ്സിന്റെ പേരിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ അടിച്ചൊതുക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത നടപടികളിൽ പ്രതിഷേധം രേഖപ്പെടുത്താൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയതിന്റെ പേരിലാണ് അതിരാവിലെ വീട്ടിൽ അതിക്രമിച്ചുകയറി തീവ്രവാദികളെയും ഭീകരവാദികളെയും അറസ്റ്റ് ചെയ്യുന്ന രീതിയിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കാലത്തിലധികം തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും കഴിഞ്ഞ ദിവസം കൊല്ലത്തുനടന്ന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്തപ്പോഴോ അറസ്റ്റ് ചെയ്യാതിരുന്നത്, സ്വന്തം അമ്മയുടെ മുന്നിൽവെച്ച് മകനെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നത് കാണിക്കണം എന്ന ക്രൂരമായ മനസ്സിന്റെ ഉടമയായ മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ അനുസരിച്ചു മാത്രമാണ് പൊലീസ് പ്രവർത്തിച്ചിട്ടുള്ളത്.
ഈ കേസിൽ ഒന്നാം പ്രതിയായ പ്രതിപക്ഷ നേതാവിനെയോ എം.എൽ.എമാരായ ഷാഫി പറമ്പിലിനെയോ എം.പി വിൻസന്റിനെയോ അറസ്റ്റ് ചെയ്യാതെ നാലാം പ്രതി മാത്രമായ രാഹുൽ മാങ്കൂട്ടത്തിലിനെ തിടുക്കത്തിൽ അറസ്റ്റ് ചെയ്തത് അദ്ദേഹത്തെ മുഖ്യമന്ത്രി എത്രമാത്രം പേടിക്കുന്നു എന്നുള്ളതിന് തെളിവാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.