മനാമ: ബഹ്റൈനിലെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ ഹക്കീം അൽ ഷെയർ, അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ബഹ്റൈൻ ബാൻഡ് ‘അൽ-അർദ’ ബഹ്റൈൻ ദേശീയദിനത്തിന്റെ സന്തോഷം പകർന്നുകൊണ്ട് വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വാഗതംചെയ്തു. ദേശീയഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വിദ്യാർഥി ഖുർആൻ പാരായണംചെയ്തു. കവിതാ പാരായണം, മാജിക് ഷോകൾ, വിനോദ, കായിക ഗെയിമുകൾ, മത്സരങ്ങൾ, ഫേസ് പെയിന്റിങ്, മൈലാഞ്ചി എന്നിവയടക്കം നടന്നു. 5000ത്തോളം വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.