മനാമ: ദേശീയ സമ്പദ്വ്യവസ്ഥയെ വളർത്തുന്നതിൽ ബഹ്റൈൻ സ്മോൾ ആൻഡ് മീഡിയം എൻറർപ്രൈസസ് (എസ്.എം.ഇ) െഡവലപ്മെൻറ് സൊസൈറ്റി നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ശൂറാ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് അഭിപ്രായപ്പെട്ടു. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പ്രഫഷനൽ അടിത്തറ ഒരുക്കിയും തൊഴിൽവിപണിയുമായി ബന്ധിപ്പിച്ചും സംരംഭകർക്ക് മികച്ച പിന്തുണയാണ് സൊസൈറ്റി നൽകുന്നത്. യുവാക്കളുടെ ആശയങ്ങൾ ഉൾക്കൊള്ളാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സൊസൈറ്റി നടത്തുന്ന പരിശ്രമങ്ങളും പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർലമെൻറ് അംഗവും സൊസൈറ്റി ചെയർമാനുമായ അഹമ്മദ് സബാഹ് അൽ സലൂമിനെയും സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസുകളെ ശാക്തീകരിക്കുന്നതിനും സംയോജിത പ്രവർത്തനതന്ത്രം സ്ഥാപിക്കുന്നതിനും സഹായിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളിത്തത്തിെൻറയും ആശയ കൈമാറ്റത്തിെൻറയും പ്രാധാന്യം അദ്ദേഹം ഉൗന്നിപ്പറഞ്ഞു. ശൂറാ കൗൺസിൽ ചെയർമാെൻറ നിരന്തരമായ പിന്തുണക്ക് സൊസൈറ്റി ചെയർമാൻ നന്ദി അറിയിച്ചു. യുവ സംരംഭകർക്ക് അവസരങ്ങൾ നൽകിയും അവരെ പ്രോത്സാഹിപ്പിക്കുന്ന നിയമനിർമാണങ്ങളെ പിന്തുണച്ചും ചെയർമാൻ നൽകുന്ന പിന്തുണ വിലയേറിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.